രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ബിജെപി എംഎൽഎക്ക് കൊവിഡ് - രാജ്യസഭാ തെരഞ്ഞെടുപ്പ്
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എംഎൽക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ബിജെപി എംഎൽഎക്ക് കൊവിഡ്
ഭോപാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ബിജെപി എംഎൽഎക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി കൊവിഡ് ബാധിതനായ ഒരു കോൺഗ്രസ് എംഎൽഎ എത്തിയിരുന്നു. പിപഇ സ്യൂട്ട് ധരിച്ചാണ് ഇദ്ദേഹം എത്തിയത്. മുൻകരുതൻ നടപടികളുടെ ഭാഗമായി ഇദ്ദേഹം മടങ്ങിയശേഷം നിയമസഭ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും മുൻ മുഖ്യമന്ത്രി കമൽ നാഥും വോട്ട് രേഖപ്പെടുത്തിയിരുന്നു.