ഭോപ്പാൽ: മധ്യപ്രദേശിലെ നീമാച്ചിലെ ജവാദ് ജില്ലാ സഹകരണ ബാങ്കിൽ നിന്നും പത്ത് ലക്ഷം രൂപയുമായി കടന്ന പത്ത് വയസുകാരനെതിരെ പൊലീസ് കേസെടുത്തു. ബാങ്കിലേക്ക് വന്ന ആൺകുട്ടി 30 സെക്കന്‍റിനുള്ളിലാണ് 500 രൂപയുടെ അഞ്ച് ലക്ഷം വരുന്ന രണ്ട് നോട്ടുകെട്ടുകളുമായി ആരുടെയും ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടത്.
മധ്യപ്രദേശിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് പത്ത് ലക്ഷം മോഷ്‌ടിച്ചു - ജവാദ് ജില്ലാ സഹകരണ ബാങ്ക്
30 സെക്കന്‍റുകൾക്കുള്ളിലാണ് പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് 500 രൂപയുടെ അഞ്ച് ലക്ഷം വരുന്ന രണ്ട് നോട്ടുകെട്ടുകളുമായി ബാങ്കിൽ നിന്ന് കടന്നു കളഞ്ഞത്.
മധ്യപ്രദേശിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് പത്ത് ലക്ഷം മോഷ്‌ടിച്ചു
ക്യാഷ് കൗണ്ടറിൽ നിന്നും പണം മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് ലഭിച്ചു. മോഷണം നടക്കുമ്പോൾ ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ ആൺകുട്ടിയെ സഹായിച്ചിരുന്നുവെന്നും ഇരുവർക്കുമായുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
Last Updated : Jul 15, 2020, 3:33 PM IST