ചെന്നൈ:പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് മെഹബൂബ മുഫ്തിയെ ജമ്മു കശ്മീരിലെ ഔദ്യോഗിക വസതിയിലെ വീട്ടുതടങ്കലിൽ നിന്ന് മോചിതയാക്കിയത് സ്വാഗതം ചെയ്ത് എം കെ സ്റ്റാലിൻ. മെഹബൂബ മുഫ്തി മോചിതയായതിൽ സന്തോഷമുണ്ടെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ വ്യക്തമാക്കി.
വീട്ടുതടങ്കലിൽ നിന്ന് മോചിതയായി മെഹബൂബ മുഫ്തി; സന്തോഷമെന്ന് എംകെ സ്റ്റാലിൻ - മെഹബൂബ മുഫ്തി
തടവിലാക്കപ്പെട്ട എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നും രാജ്യത്തെ നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ട് വരണമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു
വീട്ടുതടങ്കലിൽ നിന്ന് മോചിതയായി മെഹബൂബ മുഫ്തി; സന്തോഷമെന്ന് എംകെ സ്റ്റാലിൻ
മെഹബൂബ മുഫ്തിയെ 14 മാസത്തിന് ശേഷം തടവിൽ നിന്ന് മോചിപ്പിച്ചതായി അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ട്വിറ്ററിലൂടെ സ്റ്റാലിൻ പറഞ്ഞു. ഇത്തരത്തിൽ തടവിലാക്കപ്പെട്ട എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നും രാജ്യത്തെ നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ട് വരണമെന്നും സ്റ്റാലിൻ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റിലാണ് മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയത്.