ന്യൂഡൽഹി: ഇടതുപക്ഷ തീവ്രവാദികളുമായി (എൽഡബ്ല്യുഇ) നടന്ന അക്രമത്തിൽ ഓഗസ്റ്റ് 15 വരെ ഛത്തീസ്ഗഡിൽ സിവിലിയന്മാരും സുരക്ഷാ സേനയും ഉൾപ്പെടെ 63 പേർ മരിച്ചതായി റിപ്പോർട്ട്. ഇതേ കാലയളവിൽ 22 സാധാരണക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇടതുപക്ഷ തീവ്രവാദം: ഛത്തീസ്ഗഡിൽ മരിച്ചത് 63 പേർ - : ഛത്തീസ്ഗഡിൽ മരിച്ചത് 63 പേർ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽഡബ്ല്യുഇയുമായി ബന്ധപ്പെട്ട അക്രമങ്ങൾ ക്രമാനുഗതമായി കുറയുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. അക്രമങ്ങൾ തടയാൻ ഇന്ത്യൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു
![ഇടതുപക്ഷ തീവ്രവാദം: ഛത്തീസ്ഗഡിൽ മരിച്ചത് 63 പേർ Maximum casualties of civilian and security forces in Chhattisgarh LWE violence Union Home Ministry MHA ഇടതുപക്ഷ തീവ്രവാദം : ഛത്തീസ്ഗഡിൽ മരിച്ചത് 63 പേർ എൽഡബ്ല്യുഇ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8835660-400-8835660-1600342820886.jpg)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽഡബ്ല്യുഇയുമായി ബന്ധപ്പെട്ട അക്രമങ്ങൾ ക്രമാനുഗതമായി കുറയുന്നതായി മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. അക്രമങ്ങൾ തടയാൻ ഇന്ത്യൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. 2017 ൽ 263 സിവിലിയന്മാരും സുരക്ഷാ സേനാംഗങ്ങളും മരിച്ചു. 2018 ൽ 240ഉം 2019ൽ 202 മരണങ്ങളും രേഖപ്പെടുത്തി. എൽഡബ്ല്യുഇ ഭീഷണിയെ ചെറുക്കുന്നതിനുള്ള ഫണ്ട് വിഹിതവും ആഭ്യന്തര മന്ത്രാലയം വർധിപ്പിച്ചിട്ടുണ്ട്.
2019-20 ൽ സുരക്ഷാ സംബന്ധിയായ ചെലവ് പദ്ധതി പ്രകാരം ജാർഖണ്ഡിന് പരമാവധി 123.52 കോടി രൂപ ലഭിച്ചുവെന്നും ഛത്തീസ്ഗഡിന് 120.81 കോടി രൂപയാണ് നൽകിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2018-19 ൽ ഇരു സംസ്ഥാനങ്ങൾക്കും പദ്ധതി പ്രകാരം 64.54 കോടി രൂപയും 54.53 കോടി രൂപയും യഥാക്രമം ലഭിച്ചു. കൂടാതെ, കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) ബറ്റാലിയനുകൾ വിന്യസിക്കുക, ഹെലികോപ്റ്ററുകളും യുഎവികളും ലഭ്യമാക്കുക, ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) അനുവദിക്കുക എന്നിവയിലൂടെ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളെ വിപുലമായി പിന്തുണയ്ക്കുന്നുണ്ട്. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 4072 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.