ലക്‌നൗ: കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ ആശുപത്രി അധികൃതർ. ആശുപത്രിയിൽ കനിക താരമല്ല, രോഗിയാണെന്നും അതുപോലെ പെരുമാറണമെന്നും ലക്‌നൗ ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരു രോഗിയെന്ന നിലയിൽ അവർ സഹകരിക്കണമെന്നാണ് ആവശ്യമെന്നും ഡോക്‌ടർ ആർ. കെ ദിമാൻ പറഞ്ഞു.
"ആശുപത്രിയിൽ താരമല്ല, രോഗിയാണ്"; കനികക്കെതിരെ ആശുപത്രി അധികൃതർ - "ആശുപത്രിയിൽ താരമല്ല, രോഗിയാണ്"
ആശുപത്രിയിൽ തനിക്ക് ലഭിച്ച മുറിയിൽ നിറയെ പൊടിയും കൊതുകുകളുമാണ് എന്ന കനികയുടെ വാദത്തിനെതിരെയാണ് ആശുപത്രി അധികൃതർ രംഗത്തെത്തിയത്.
"ആശുപത്രിയിൽ താരമല്ല, രോഗിയാണ്"; കനികക്കെതിരെ ആശുപത്രി അധികൃതർ
ആശുപത്രിയിൽ തനിക്ക് ലഭിച്ച മുറിയിൽ നിറയെ പൊടിയും കൊതുകുകളുമാണ് എന്ന കനികയുടെ വാദത്തിനെതിരെയാണ് ആശുപത്രി അധികൃതർ രംഗത്തെത്തിയത്. ശുചിമുറി, കട്ടിൽ, ടെലിവിഷൻ എന്നിവയുള്ള ഒറ്റപ്പെട്ട മുറിയാണ് അവർക്ക് നൽകിയിട്ടുള്ളത്. മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കാൻ പ്രത്യേക എയർ ഹാൻഡ്‌ലിങ് യൂണിറ്റ് ഉപയോഗിച്ച് എയർകണ്ടീഷൻ ചെയ്‌തിട്ടുണ്ട്.