ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്‍റെ പിൻഗാമിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനാ മേധാവിയായി ചുമതലയേൽക്കും. മൂന്നുവർഷത്തെ സേവനത്തിന് ശേഷം ജനറൽ ബിപിൻ റാവത്ത് ചൊവാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അതേസമയം രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേൽക്കും.
കരസേനാ മേധാവിയായി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും - കരസേനാ മേധാവി
മൂന്നുവർഷത്തെ സേവനത്തിന് ശേഷം ജനറൽ ബിപിൻ റാവത്ത് ചൊവാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം

കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു മനോജ് മുകുന്ദ് നരവാനെ. നിലവിൽ ഈസ്റ്റേൺ കരസേനാ മേധാവിയായി അദ്ദേഹം ചുമതല വഹിച്ചിരുക്കുന്നു. 37 വർഷത്തെ സേവനത്തിൽ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിലും പങ്കാളിയായി.
ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലും ഒരു ശ്രീലങ്കയിവെ ഇന്ത്യൻ സൈനിക ദൗത്യത്തിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു. മൂന്നുവർഷം മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ ഡിഫൻസ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.