പോക്സോ നിയമ പ്രകാരം കുറ്റക്കാരനായതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആർജെഡി നേതാവ് രാജ്ബല്ല യാദവിന് പകരം ഭാര്യ വിഭാ ദേവി മത്സരിക്കും. ബീഹാറിലെ നവാദ മണ്ഡലത്തിൽ നിന്നാണ് വിഭാ ദേവി മത്സരിക്കുക.
ലൈംഗികാരോപണം; ആർജെഡി നേതാവ് കുറ്റക്കാരൻ, പകരം സീറ്റ് ഭാര്യക്ക്
സംസ്ഥാനത്ത് കോൺഗ്രസുമായി ചേർന്നുള്ള മഹാസഖ്യത്തിന്‍റെ യോഗത്തിലാണ് തീരുമാനം
ഫയൽ ചിത്രം
2016ൽ ലൈംഗിക ആരോപണ കേസിൽ പാറ്റ്ന കോടതിയാണ് രാജ്ബല്ല പ്രതിയാണെന്ന് വിധിച്ചത്. ഇന്നലെയാണ് ബീഹാറിൽ മഹാസഖ്യത്തിന്‍റെ ഭാഗമായുള്ള ആർജെഡിയുടെ സീറ്റ്പ്രഖ്യാപനം വന്നത്. ആർ ജെഡി 20 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും മത്സരിക്കും. ഹിന്ദുസ്ഥാനി അവാം മോർച്ച - 3 , രാഷ്ട്രീയ ലോക്സമതാ പാർട്ടി 5, വികാശീൽ ഇൻസാൻ പാർട്ടി -3 സിപിഐ 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഏപ്രിൽ 11,18,23,29 മെയ് 6, 12, 19 തീയതികളിലാണ് ബീഹാറിൽ തെരഞ്ഞെടുപ്പ്. മെയ് 23ന് വോട്ട് എണ്ണൽ ആരംഭിക്കും.
.