ഡൽഹിയിൽ നാളെ മുതൽ എൽപിജിക്ക് നൂറ് രൂപ കുറയും
സബ്‌സിഡിയില്ലാത്ത എൽപിജി ഗ്യാസ് സിലിണ്ടറുകൾ 637 രൂപക്കും സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകൾ 494.35 രൂപക്കും ലഭ്യമാകും.
ന്യൂഡൽഹി: ഡൽഹിയിൽ നാളെ മുതൽ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകൾക്ക് 100 രൂപ കുറയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കണക്കനുസരിച്ച് സബ്‌സിഡിയില്ലാത്ത എൽപിജി ഗ്യാസ് സിലിണ്ടറുകൾ 637 രൂപക്ക് ലഭ്യമാകും. അന്താരാഷ്ട്ര വിപണിയിലെ എൽപിജി വിലയെയും യുഎസ്‌ഡി രൂപ വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കി ഡൽഹിയിലെ സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില ജൂലൈ ഒന്നിന് 100 രൂപ 50 പൈസ കുറയുമെന്ന് ഐഒസി പത്രക്കുറിപ്പലൂടെ അറിയിച്ചു. പുതിയ നിരക്ക് നിലവിൽ വരുമ്പോൾ സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറിന് 494.35 രൂപയായി കുറയും.