ചെന്നൈ:ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം തമിഴ്‌നാട് തീരത്തേക്ക് അടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ സംസ്ഥാനങ്ങളിൽ ഡിസംബർ ഒന്നുമുതൽ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തെക്കൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കൽ, കേരളം, മാഹി, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിന്‍റെ തെക്കൻ തീരം, തെക്കൻ റയലസീമ എന്നിവിടങ്ങളിൽ ഡിസംബർ രണ്ടിനും മൂന്നിനും വ്യാപകമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തെക്കൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കൽ, കേരളം, മാഹി, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിന്‍റെ തെക്കൻ തീരം, തെക്കൻ റയലസീമ എന്നിവിടങ്ങളിൽ ഡിസംബർ രണ്ടിനും മൂന്നിനും വ്യാപകമായ മഴയുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിൽ ഇടിയും മിന്നലും ഉണ്ടാകുമെന്നും റയലസീമ, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഡിസംബർ ഒന്നിനും രണ്ടിനും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.