അമരാവതി: പ്രണയം നിരസിച്ചതിനെത്തുടർന്ന് വിജയവാഡയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. തുടർന്ന് സ്വയം പെട്രോളൊഴിച്ച് യുവാവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. വിജയവാഡ സ്വദേശി നാഗ്‌ഭൂഷണത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്‌ച്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
പ്രണയം നിരസിച്ചു; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു - പ്രണയം നിരസിച്ചു
യുവാവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രണയം നിരസിച്ചു; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
ഇയാൾ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും ഇനി പെൺകുട്ടിയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്‌തിരുന്നു. വിസണ്ണപേട്ട് സ്വദേശിയായ യുവതി കൊവിഡ് കെയർ സെന്‍ററിൽ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു . തിങ്കളാഴ്‌ച്ച ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവതിയെ സംസാരിക്കാനെന്ന വ്യാജേന വിളിച്ച് ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
TAGGED:
പ്രണയം നിരസിച്ചു