കേരളം

kerala

ആഷാഡ പൂർണിമ ദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : Jul 4, 2020, 12:39 PM IST

ബുദ്ധന്‍റെ പാതകൾ പല സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ക്ഷേമത്തിലേക്കുള്ള വഴി കാണിക്കുന്നു. മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഇത്തരം ആദർശങ്ങൾ വർത്തമാനകാലത്തും, ഭാവിയിലും പ്രസക്തമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

PM Modi  Ashadha Poornima  International Buddhist Confederation  പ്രധാനമന്ത്രി നരേന്ദ്രമോദി  ആശാദ പൂർണിമ  അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ
ആശാദ പൂർണിമ ദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ആഷാഡ പൂർണിമ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുരു പൂർണിമ എന്നും ഈ ദിവസം അറിയപ്പെടുന്നു. ഇന്ന് ലോകം അസാധാരണമായ വെല്ലുവിളികളോട് പോരാടുന്നു. ഈ വെല്ലുവിളികൾക്ക് ശാശ്വതമായ പരിഹാരങ്ങൾ കാണാൻ ബുദ്ധന്‍റെ ആദർശങ്ങൾക്ക് സാധിക്കുമെന്ന് മോദി പറഞ്ഞു. ആഷാഡ പൂർണിമ ദിനത്തിൽ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു. അറിവ് നൽകിയ ഗുരുക്കന്മാരെ ഓർമിക്കേണ്ട ദിനമാണിന്ന്. അതിനാൽ ഈ ദിവസം ബുദ്ധനെ സ്‌മരിക്കണം. ബുദ്ധന്‍റെ പാതകൾ പല സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ക്ഷേമത്തിലേക്കുള്ള വഴി കാണിക്കുന്നു. മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഇത്തരം ആദർശങ്ങൾ വർത്തമാനകാലത്തും, ഭാവിയിലും പ്രസക്തമാണ്. നിലവിലെ സാഹചര്യം അനുകമ്പയുടെയും ദയയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. ചിന്തയിലും പ്രവൃത്തിയിലും ലാളിത്യമുള്ള ആദശങ്ങളാണ് ബുദ്ധന്‍റേതെന്നും നരേന്ദ്രമോദി പറഞ്ഞു.

ആഷാഡ പൂർണിമയോടനുബന്ധിച്ച് അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ (ഐ.ബി.സി) സംഘടിപ്പിച്ച പരിപാടി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details