ന്യൂഡല്‍ഹി:ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിഹിഡെ സുഗയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ട്വീറ്റിലാണ് മോദിയുടെ ആശംസ. ജപ്പാനീസ് ഭാഷയിൽ അഭിനന്ദന ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. ജപ്പാന്‍ നിയമനിര്‍മ്മാണ സഭ ഡയെറ്റില്‍ ഭൂരിപക്ഷം നേടിയതോടെയാണ് 71 വയസ്സുകാരനായ സുഗ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്.