ന്യൂഡൽഹി: മുതിർന്ന ബിജെപി എംപി രമാദേവിക്കെതിരെ അസം ഖാൻ നടത്തിയ പരാമർശത്തിൽ നടപടിയുണ്ടാകുമെന്ന് സ്പീക്കർ. അസം ഖാന്‍റെ പരാമർശനത്തിൽ പ്രതിഷേധിച്ച് ഭരണപ്രതിപക്ഷ വനിതാ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തതെന്നും മോശം പരാമര്‍ശത്തില്‍ അസം ഖാന്‍ മാപ്പ് പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
രമാദേവിക്കെതിരായ പരാമർശം; നടപടിയുണ്ടാകുമെന്ന് സ്പീക്കർ - സ്പീക്കർ
എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തതെന്നും മോശം പരാമര്‍ശത്തില്‍ അസം ഖാന്‍ മാപ്പ് പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു
മുത്തലാക്ക് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലായിരുന്നു അസം ഖാന്‍റെ വിവാദപരാമർശം. സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ മുതിര്‍ന്ന എം.പി. രമാദേവിയാണ് സഭ നിയന്ത്രിച്ചിരുന്നത്. നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നുവെന്നും, ഒരു അവസരം നൽകിയാൽ നിങ്ങളിൽ നിന്ന് കണ്ണുകളെടുക്കില്ലെന്നുമായിരുന്നു അസം ഖാന്‍റെ പരാമർശം.
എന്നാൽ തന്‍റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും അസംഖാന്‍ വ്യക്തമാക്കി. അതിനിടെ, അസംഖാന് പിന്തുണയുമായി എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ഇരുവരും പിന്നീട് ലോക്സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അസം ഖാനെ 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു.