കേരളം

kerala

ETV Bharat / bharat

കാർഷിക വിപണന പരിഷ്കരണത്തിനായുള്ള രണ്ട് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു - കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ

കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്.

Lok Sabha takes up two agriculture bills  provide farmers freedom to sell produce  കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ  കാർഷിക വിപണന പരിഷ്കരണത്തിനായുള്ള ബില്ല്
കാർഷിക വിപണന പരിഷ്കരണത്തിനായുള്ള രണ്ട് ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു

By

Published : Sep 17, 2020, 6:46 PM IST

ന്യൂഡൽഹി:കാർഷിക വിപണന പരിഷ്കരണത്തിനായുള്ള രണ്ട് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമനിർമ്മാണങ്ങൾ കർഷകരുടെ താൽപ്പര്യത്തിനാണെന്നും ഉൽ‌പന്നങ്ങൾ വിൽക്കാൻ അവർക്ക് സ്വാതന്ത്ര്യം നൽകണമെന്നും ബില്ലിൽ പറയുന്നു. ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, എഗ്രിമെന്‍റ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ ഒരുമിപ്പിക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

ഈ വർഷം ആദ്യം സർക്കാർ കൊണ്ടുവന്ന രണ്ട് ഓർഡിനൻസുകളും നീക്കം ചെയ്യണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. രണ്ട് ബില്ലുകളും കർഷകരെ സമ്പന്നരാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിയമനിർമ്മാണങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) വ്യവസ്ഥകളെ ബാധിക്കില്ലെന്നും കാർഷിക മന്ത്രി പറഞ്ഞു. സംസ്ഥാന കാർഷിക ഉൽപാദനത്തിന്‍റെ അവകാശങ്ങൾ ബിൽ ലംഘിക്കുന്നില്ലെന്നും മാർക്കറ്റിങ് കമ്മിറ്റിക്കും (എപി‌എം‌സി) അന്തർ സംസ്ഥാന വ്യാപാരത്തിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details