ന്യൂഡൽഹി:അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. മുഖർ ജിയുടെ ജീവിതം രാജ്യത്തിനും ഓരോ ജന പ്രതിനിധിക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 2019 ൽ ഭാരത് രത്‌ന ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 1935 ഡിസംബർ 11 ന് സ്വാതന്ത്ര്യസമര സേനാനികളായ കമദ കിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്മിയുടെയും മകനായി പശ്ചിമ ബംഗാളിൽ ബിർഭം ജില്ലയിലെ മിരാട്ടിയിലാണ് പ്രണബ് മുഖർജി ജനിച്ചത്.
ജന്മദിനത്തിൽ പ്രണബ് മുഖർജിക്ക് ആദരം അർപ്പിച്ച് ഓം ബിർള - Pranab Mukherjee
മുഖർജിയുടെ ജീവിതം രാജ്യത്തിനും ഓരോ ജന പ്രതിനിധിക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
![ജന്മദിനത്തിൽ പ്രണബ് മുഖർജിക്ക് ആദരം അർപ്പിച്ച് ഓം ബിർള ന്യൂഡൽഹി അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി Lok Sabha Speaker Pranab Mukherjee പ്രണബ് മുഖർജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9838849-822-9838849-1607663561974.jpg)
ജന്മദിനത്തിൽ പ്രണബ് മുഖർജിക്ക് ആദരം അർപ്പിച്ച് ഓം ബിർള
തലച്ചോറിൽ രക്തം കട്ട പിടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് പ്രണബ് മുഖർജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ഓഗസ്റ്റ് 31നാണ് പ്രണബ് മുഖർജി അന്തരിച്ചത്.