ന്യൂഡല്‍ഹി:ദേശീയ പൗരത്വ ഭേദഗതി ബില്ലിന്‍റെ പേരില്‍ കലാപത്തിന് ശ്രമമുണ്ടെന്നും കള്ളപ്രചാരണം വിജയിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലീംങ്ങള്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി മാറി. റോഹിങ്ക്യന്‍ മുസ്ലീംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം അനുവദിക്കില്ല. ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയും ഇല്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരില്‍ പ്രവേശിക്കാനും ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വേണമെന്ന് ചട്ടം കൊണ്ടുവരുമെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ അമിത് ഷായുടെ മറുപടി പ്രസംഗത്തിനിടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്നാല്‍ ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ ബില്‍ അമിത് ഷാ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ബില്‍ അവതരണത്തിനായി അമിത് ഷാ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ബില്‍ അവതരിപ്പിക്കണോ എന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കാന്‍ ധാരണയാവുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ച് തുടങ്ങിയത്. 0.001 ശതമാനം പോലും ബില്‍ ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ ബില്ല് മേശപ്പുറത്ത് വെച്ച ശേഷം നടന്ന ചര്‍ച്ചയിലും പ്രതിപക്ഷവും അമിത് ഷായും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നത് ലോക്സഭ കണ്ടു. മതാടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്‍ കോടതിയില്‍ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ മറുപടി. കോണ്‍ഗ്രസല്ലേ ആദ്യം മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിച്ചതെന്നും അന്നങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബില്ലിന്‍റെ ആവശ്യം തന്നെയില്ലായിരുന്നുവെന്നും അമിത് ഷാ തിരിച്ച് ചോദ്യങ്ങളുന്നയിച്ചു. ഭരണഘടനയുടെ അവകാശങ്ങളൊന്നും ഈ ബില്‍ ഹനിക്കുന്നില്ലെന്നും കോണ്‍ഗ്രസാണ് മതത്തിന്‍റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ബില്ലില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് അമിത് ഷാ പറഞ്ഞു. 1971 ലെ യുദ്ധത്തിനുശേഷം ബംഗ്ലാദേശിൽ നിന്ന് വന്നവർക്ക് ഇന്ദിരാഗാന്ധി സർക്കാർ പൗരത്വം അനുവദിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഉഗാണ്ടയിൽ നിന്ന് വരുന്നവർക്ക് മുൻ സർക്കാരുകൾ പൗരത്വം നൽകിയതെങ്ങനെയായിരുന്നു. പാകിസ്ഥാനെ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ തീരുമാനം ന്യായമാണെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ 239 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 82 പേര്‍ എതിര്‍ത്തു. .ബിജെപിക്ക് പുറമേ ശിവസേന, ബിജു ജനതാദള്‍, എഐഡിഎംകെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍, എന്‍സിപി, മുസ്ലീം ലീഗ്, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ അതേസമയം ചര്‍ച്ചക്കിടെ ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഒവൈസി പൗരത്വ ബില്‍ കീറിക്കളഞ്ഞ് പ്രതിഷേധിച്ചു. ബില്‍ കൊണ്ടു വരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണെന്നും ഭരണഘടനക്ക് വിരുദ്ധമാണെന്നും ഒവൈസി പറഞ്ഞു. മുസ്ലീം വിഭാഗക്കാര്‍ക്കെതിരെയുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഒവൈസി കുറ്റപ്പെടുത്തി. അതേ സമയം ഒവൈസിയുടെ നടപടി പാര്‍ലമെന്‍റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണ കക്ഷി എംപിമാര്‍ ആരോപിച്ചു.
ദേശീയ പൗരത്വ ബില്‍: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ലോക്‌സഭ