കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിനിടെ മേനക ഗാന്ധിയും മഹാസഖ്യസ്ഥാനാര്‍ഥിയും തമ്മില്‍ വാക്കേറ്റം - തെരഞ്ഞെടുപ്പ്

സോനു സിങിന്‍റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മേനക ഗാന്ധി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍

ഫയൽ ചിത്രം

By

Published : May 12, 2019, 1:04 PM IST

സുൽത്താൻപൂർ: തെരഞ്ഞെടുപ്പിനിടെ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും മഹാസഖ്യ സ്ഥാനാർഥി സോനു സിങും തമ്മിൽ വാക്പോര്.

സോനു സിങിന്‍റെ അനുയായികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മേനകാ ഗാന്ധി ആരോപിച്ചു. ഇതോടെയാണ് ഇവര്‍ തമ്മില്‍ വാക്പോര് ആരംഭിച്ചത്. മേനക ഗാന്ധിയുടെ അനുയായികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നും തടയാന്‍ ശ്രമിച്ച തന്‍റെ ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും സോനു സിങ് ആരോപിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സോനു സിങ് അറിയിച്ചു. ഇരുവരുടെയും വാക്പോര് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സോനു സിങിന്‍റെ ഭീഷണി സ്വരം വിജയിക്കാൻ പോകുന്നില്ലെന്ന് മേനക ഗാന്ധി പറയുന്നതും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സോനു സിങ് പറയുന്നതും വീഡിയോയില്‍ ഉണ്ട്. ഇരു നേതാക്കളുടെയും പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details