കൊവിഡ് വൈറസ് രോഗികൾക്ക് ഡയാലിസിസ് സൗകര്യമൊരുക്കി ലോക് നായക് ആശുപത്രി
വൃക്കസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം ഉറപ്പാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
ന്യൂഡൽഹി:കൊവിഡ് വൈറസ് രോഗികൾക്ക് ഡയാലിസിസ് സൗകര്യമൊരുക്കി ലോക് നായക് ആശുപത്രി. ഡയാലിസിസ് സൗകര്യം ആവശ്യമുള്ള ഡൽഹിയിലെ എല്ലാ കൊവിഡ് -19 രോഗികൾക്കും സേവനം നൽകുന്നതിന് വേണ്ടത്ര ഇൻ- ഹൗസ് ശേഷിയുള്ള ആശുപത്രിയാക്കി ലോക് നായക് ആശുപത്രിയെ മാറ്റിയെന്ന് ഡൽഹി ആരോഗ്യ വകുപ്പ് അറിയിച്ചു. വൃക്കസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഇവർക്ക് ഡയാലിസിസ് സേവനം നിഷേധിച്ചതായി ഡൽഹി ആരോഗ്യ വകുപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം ഉറപ്പാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 241 കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അതിൽ 13 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഡൽഹിയിൽ 3,439 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2,291 കേസുകൾ സജീവമാണ്.