ജയ്‌പൂർ: വെട്ടുകിളി ആക്രമണത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിച്ച് രാജസ്ഥാനിലെ ബുണ്ടി ജില്ലാ ഭരണകൂടം. പൊലീസ് വാനുകൾ, ഫയർ ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് വെട്ടുകിളികളെ തുരത്താൻ സൈറണുകൾ മുഴക്കി.
സൈറൺ മുഴക്കിയും കെമിക്കൽ സ്പ്രേ ചെയ്തും വെട്ടുകിളിയെ തുരത്താൻ രാജസ്ഥാൻ - ബുണ്ടി ജില്ലയിൽ വെട്ടുകിളി
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ ആഘാതത്തിൽ വലയുന്ന കർഷകർക്ക് വെട്ടുകിളി ആക്രമണം മറ്റൊരു തിരിച്ചടിയാണ്
വെട്ടുകിളിയെക്കുറിച്ച് കൃഷി വകുപ്പ് ഇതിനോടകം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ബുണ്ടിയിൽ ലോക്കസ്റ്റ് കണ്ട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അന്താർ സിംഗ് നെഹ്‌റ പറഞ്ഞു. വെട്ടുകിളികൾ രാത്രി യാത്ര അവസാനിക്കുന്നിടത്ത് കെമിക്കൽ സ്പ്രേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വെട്ടുകിളികളുടെ സഞ്ചാരം നിരീക്ഷിക്കാൻ കൃഷി വകുപ്പ് ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ ആഘാതത്തിൽ വലയുന്ന കർഷകർക്ക് വെട്ടുകിളി ആക്രമണം മറ്റൊരു തിരിച്ചടി കൂടിയാണ്.