ന്യൂഡൽഹി: വെട്ടുകിളിക്കൂട്ടം ഗുരുഗ്രാമിലേക്ക് പ്രവേശിച്ചു. വെട്ടുകിളികൾ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് ഡൽഹി-ഗുരുഗ്രാം അതിർത്തിയിലെത്തി. എന്നാൽ പ്രാണികൾ ഡൽഹിയിൽ പ്രവേശിക്കാതെ ഗുരുഗ്രാമിലേക്ക് കടന്നതായി കൃഷി മന്ത്രാലയത്തിന്‍റെ വെട്ടുകിളി മുന്നറിയിപ്പ് സമിതി കെ.എൽ ഗുർജാർ പറഞ്ഞു. ഹരിയാനയിലെ പൽവാളിലേക്ക് വെട്ടുകിളികൾ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെട്ടുക്കിളികളുടെ ആക്രമണത്തിൽ ഗുരുഗ്രാമിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
വെട്ടുകിളിക്കൂട്ടം ഗുരുഗ്രാമിലേക്ക്; ഡൽഹിക്ക് ആശ്വാസം - വെട്ടുക്കിളി
വെട്ടുകിളികളുടെ ആക്രമണത്തിൽ ഗുരുഗ്രാമിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ബെൻഡർലി പാർക്ക്, ഗാർഡൻ എസ്റ്റേറ്റ്, ഹെറിറ്റേജ് സിറ്റി എന്നിവിടങ്ങളിലും ഡൽഹി അതിർത്തിയിൽ സിക്കന്ദർപൂരിലെ കെട്ടിടങ്ങളിലും വെട്ടുകിളികളെ കണ്ടെത്തി
ബെൻഡർലി പാർക്ക്, ഗാർഡൻ എസ്റ്റേറ്റ്, ഹെറിറ്റേജ് സിറ്റി എന്നിവിടങ്ങളിലും ഡൽഹി അതിർത്തിയിൽ സിക്കന്ദർപൂരിലെ കെട്ടിടങ്ങളിലും വെട്ടുകിളികളെ കണ്ടെത്തി. വീടുകളിലെ ജനലും വാതിലും പൂട്ടിയിടുക, ഉച്ചത്തിലുള്ള ശബ്‌ദമുണ്ടാക്കുക തുടങ്ങിയ മുന്നറിയിപ്പുകൾ ഗുഡ്‌ഗാവ് ജില്ലാ ഭരണകൂടം വെള്ളിയാഴ്‌ച നൽകി. ശനിയാഴ്‌ചയാണ് വെട്ടുകിളിക്കൂട്ടത്തെ ഹരിയാനയിൽ കണ്ടത്. വെട്ടുകിളിക്കൂട്ടത്തിന്‍റെ ആക്രമണം രാജസ്ഥാനെയാണ് ആദ്യം ബാധിച്ചത്. ശേഷം പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് ഇവ വ്യാപിച്ചു.