ജയ്‌പൂർ: ജയ്‌സാൽമർ ജില്ലയിൽ വെട്ടുകിളിയുടെ ആക്രമണം കൂടുന്നു. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജില്ല അതീവ ജാഗ്രതയിലാണ്. വെട്ടുകിളി നിയന്ത്രണ സംഘടനയെ (എൽസിഒ)യും കൃഷി വകുപ്പിനെയും സംഭവം അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്‌ടർ നമിത് മേത്ത പറഞ്ഞു.
രാജസ്ഥാനിൽ വെട്ടുകിളികളുടെ ശല്യം രൂക്ഷം
വിളകളെയും സസ്യങ്ങളെയും നശിപ്പിക്കുന്ന അപകടകാരിയായ ജീവിയാണ് വെട്ടുകിളി. സംഭവത്തെതുടർന്ന് ജയ്‌സാൽമർ ജില്ല അതീവ ജാഗ്രതയിലാണ്.
രാജസ്ഥാനിൽ വെട്ടുകിളിയുടെ ആക്രമണം രൂക്ഷം
ജനങ്ങൾക്ക് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ജില്ലയിൽ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. അതിർത്തി സംരക്ഷണ സേനയെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുമായി ചർച്ച നടത്തുമെന്നും കലക്‌ടർ അറിയിച്ചു. വിളകളെയും സസ്യങ്ങളെയും നശിപ്പിക്കുന്ന അപകടകാരിയായ ജീവിയാണ് വെട്ടുകിളി.