കർണാടകയിലെ സ്‌ത്രീകള്‍ ഉപജീവനത്തിനായി മാസ്‌കുകള്‍ നിര്‍മിക്കുന്നു
പ്രതിസന്ധിയെ നേരിടാൻ കാർഷിക വകുപ്പ് ജലയാന പദ്ധതി പ്രകാരമാണ് മാസ്‌കുകള്‍ തയാറാക്കുന്നത്
കർണാടകയിലെ സ്ത്രീകൾ ഉപജീവനത്തിനായി മാസ്ക് തുന്നുന്നു
ബെംഗളുരു: കൊവിഡ് 19നെതിരായ പോരാട്ടത്തിൽ രാജ്യം പൂര്‍ണമായും അടച്ചിട്ടപ്പോൾ ചെറുകിട വ്യവസായങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി വനിതാ ജീവനക്കാർക്ക് നഷ്ടമായത് അവരുടെ ഉപജീവന മാർഗമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ കാർഷിക വകുപ്പ് ജലയാന പദ്ധതി പ്രകാരം മാസ്‌കുകള്‍ തയാറാക്കുന്ന ഫാക്ടറി ആരംഭിച്ചു. ഇതിലൂടെ 150 ലധികം സ്ത്രീകൾ മാസ്‌ക് നിർമാണത്തിൽ ഏർപ്പെട്ടു. ഒരു മാസ്‌ക് തുന്നുന്നതിലൂടെ ഓരോ സ്ത്രീക്കും 5 രൂപ ലാഭം ഉണ്ടാകും. 150 ലധികം മാസ്കുകളാണ് ഓരോ ദിവസവും ഇവർ തുന്നുന്നത്.