ലോക്ക് ഡൗൺ ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ - ലോക്ക് ഡൗൺ ഉത്തരവ്
മെയ് 19ന് പുറപ്പെടുവിച്ച ലോക്ക് ഡൗൺ ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്ന മെഡിക്കൽ സേവനങ്ങൾ, വിമാന ആംബുലൻസ്, സുരക്ഷാ ആവശ്യങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളും മഹാരാഷ്‌ട്രയിൽ നിരോധിച്ചിരിക്കുന്നു.
![ലോക്ക് ഡൗൺ ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ Maharashtra news Maharashtra lockdown Resumption of flights മഹാരാഷ്‌ട്ര സർക്കാർ ലോക്ക് ഡൗൺ ഉത്തരവ് ആഭ്യന്തര വിമാന സർവീസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7322328-621-7322328-1590255587703.jpg)
മുംബൈ:ലോക്ക് ഡൗൺ ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി. എന്നാൽ മെയ് 19ന് പുറപ്പെടുവിച്ച ലോക്ക് ഡൗൺ ഉത്തരവിൽ മഹാരാഷ്‌ട്ര സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഈ ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്ന മെഡിക്കൽ സേവനങ്ങൾ, വിമാന ആംബുലൻസ്, സുരക്ഷാ ആവശ്യങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഓഗസ്റ്റിനുമുമ്പ് പരമാവധി അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.