ന്യൂഡൽഹി:കൊവിഡ് വൈറസിന്‍റെ വ്യാപാനത്തില്‍ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ മാസത്തിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ലഭിച്ചത് 315 പരാതികൾ. ഓൺലൈനിലും വാട്ട്‌സ്ആപ്പിലുമായിട്ടാണ് പരാതികൾ ലഭിച്ചത്. വിവാഹം കഴിക്കാൻ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുന്നത് ചോദ്യം ചെയ്ത സഹോദരനെ ഉൾപ്പെടെ മർദിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം മുതൽ പരാതികൾ കൂടുകയാണെന്ന് എൻസിഡബ്ല്യു വ്യക്തമാക്കുന്നു. മാർച്ച് 25 മുതൽ നിലവിൽ വന്ന ലോക്ക് ഡൗൺ ഗാർഹിക പീഡനത്തിന്‍റെ വർധനവിന് കാരണമായെന്ന് എൻസിഡബ്ല്യു ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു. ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയുന്നതിനായി എൻസിഡബ്ല്യു 7217735372 എന്ന വാട്ട്‌സ്ആപ്പ് നമ്പർ പുറത്തിറക്കി. ഒരു കേസില്‍ വിവാഹം കഴിക്കാൻ പെൺകുട്ടിയെ മാതാപിതാക്കൾ നിരന്തരം പ്രേരിപിച്ചു. പരാതിയെത്തുടർന്ന് എൻസിഡബ്ല്യു പൊലീസിനെ ബന്ധപ്പെടുകയും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു കേസിൽ ഭർതൃഗൃഹത്തിൽ പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി ലഭിച്ചു. ലോക്ക് ഡൗൺ കാരണം യുവതിക്ക് സ്വന്തം വീട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്.
ഏപ്രിലില്‍ 315 ഗാർഹിക പീഡന പരാതികൾ ലഭിച്ചതായി എൻസിഡബ്ല്യു - സൈബർ കുറ്റകൃത്യം
ഓൺലൈനിലും വാട്ട്‌സ്ആപ്പിലുമായിട്ടാണ് പരാതികൾ ലഭിച്ചത്. മാർച്ച് 25 മുതൽ നിലവിൽ വന്ന ലോക്ക് ഡൗൺ ഗാർഹിക പീഡനത്തിന്‍റെ വർധനവിന് കാരണമായെന്ന് എൻസിഡബ്ല്യു ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു.
ഏപ്രിൽ മാസത്തിൽ ഗാർഹിക പീഡനത്തെക്കുറിച്ച് എൻസിഡബ്ല്യുവിന് ലഭിച്ചത് 315 പരാതികൾ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയുന്നതിനായി നിരവധി ഹെൽപ്പ്ലൈൻ നമ്പറുകൾ വനിതാകമ്മിഷൻ ആരംഭിച്ചു. സ്ത്രീകൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളെക്കുറിച്ച് എൻസിഡബ്ല്യുവിന് 800ലധികം പരാതികൾ ലഭിച്ചു. ഗാർഹിക പീഡനം 40 ശതമാനത്തോളം വരുമ്പോൾ ഏപ്രിൽ മാസത്തിൽ വർധനവുണ്ടായ മറ്റൊരു കുറ്റം സൈബർ കുറ്റകൃത്യമാണ്. എൻസിഡബ്ല്യു കണക്ക് പ്രകാരം ഫെബ്രുവരിയിൽ 21, മാർച്ചിൽ 37, ഏപ്രിലിൽ 54 സൈബർ കുറ്റകൃത്യ പരാതികളും ലഭിച്ചു.