കേരളം

kerala

ETV Bharat / bharat

ലഖ്‌നൗവില്‍ ലോക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം - ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ്

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയവര്‍ക്ക് യാത്ര അനുവദിക്കും. അതേസമയം യാത്രാ പാസുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ 9.30ന് ഉള്ളില്‍ ഓഫീസില്‍ എത്തണം. ആറ് മണിക്ക് ശേഷമെ ഓഫീസ് വിട്ട് ഇറങ്ങാനും പാടുള്ളു.

Lockdown in UP  vehicles banned in Lucknow  Lucknow lockdown  ഉത്തര്‍ പ്രദേശ്  ലഖ്നൗ  ലോക് ഡൗണ്‍  ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ്  കൊവിഡ്-19
ലഖ്നൗവുല്‍ ലോക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം

By

Published : Apr 10, 2020, 12:30 PM IST

ഉത്തര്‍ പ്രദേശ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലഖ്‌നൗവില്‍ ലോക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം. ലഖ്‌നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9.30 മുല്‍ 6 മണിവരെ നഗരത്തില്‍ ഒരു വാഹനവും ഓടാന്‍ പാടില്ല. എന്നാല്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയവര്‍ക്ക് യാത്ര അനുവദിക്കും. അതേസമയം യാത്രാ പാസുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ 9.30ന് ഉള്ളില്‍ ഓഫീസില്‍ എത്തണം. ആറ് മണിക്ക് ശേഷമെ ഒഫീസ് വിട്ട് ഇറങ്ങാനും പാടുള്ളു.

കടകള്‍ തുറക്കുന്ന കാര്യത്തിലും ഇതേ നിലപാടാണുള്ളത്. 12 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ലഖ്നൗവില്‍ വാഹന ഗതാഗതം അടക്കം ജന ജീവിതം പൂര്‍ണമായും തടഞ്ഞു. അതിനിടെ ലഖ്നൗ മൃഗശാലയിലും ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങി. ന്യൂയോക്കില്‍ കടുവക്ക് കൊവിഡ് വന്നതിനാലാണ് തീരുമാനം. വീടിന് വെളിയില്‍ ഇറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്നു ഭരണകൂടം ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചതിന് 39,857 പേര്‍ക്കെതിരെ കേസെടുത്തു.

ABOUT THE AUTHOR

...view details