കേരളം

kerala

ETV Bharat / bharat

ഫാർമസിയിൽ ബിയർ വിറ്റ ഒരാൾ അറസ്റ്റിൽ - ഫാർമസിയിൽ ബിയർ വിൽപ്പന നടത്തി

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം

Maharashtra  pharmacy  Nagpur police  Maharashtra police  man arrested for selling beer  man arrested for selling beer in pharmacy  Ganeshpeth area  police seize beer during lockdown  lockdown arrest  ലോക് ഡൗൺ  മഹാരാഷ്ട്ര  നാഗ്പൂർ  ഫാർമസിയിൽ ബിയർ വിൽപ്പന നടത്തി  ഒരാൾ അറസ്റ്റിൽ
ലോക് ഡൗൺ; ഫാർമസിയിൽ ബിയർ വിൽപ്പന നടത്തിയതിന് ഒരാൾ അറസ്റ്റിൽ

By

Published : Apr 15, 2020, 4:10 PM IST

മുംബൈ: ലോക് ഡൗണിനിടെ ഫാർമസിയിൽ ബിയർ വിറ്റ മഹാരാഷ്ട്രയിൽ ഒരാളെ അറസ്റ്റ് ചെയ്തു. നാഗ്പൂർ സ്വദേശിയായ നിഷാന്ത് എന്ന ബണ്ടി പ്രമോദ് ഗുപ്തയെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഫാർമസിയിൽ റെയ്ഡ് നടത്തിയപ്പോഴാണ് മിനറൽ വാട്ടറിന്‍റെ പെട്ടികളിൽ സൂക്ഷിച്ചിരുന്ന ബിയർ കുപ്പികൾ കണ്ടെത്തിയത്. 80 കുപ്പി ബിയർ പൊലീസ് പിടിച്ചെടുത്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ABOUT THE AUTHOR

...view details