ന്യൂഡൽഹി: കൊവിഡ് രോഗം പടരാതിരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ആണെന്ന് കേന്ദ്ര മൃഗ സംരക്ഷണ മന്ത്രി ഗിരിരാജ് സിംഗ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ സംസ്ഥാന മുഖ്യമന്ത്രിമാരും ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും അഭിനന്ദിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കിൽ സ്പെയിൻ, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയും എത്തുമായിരുന്നു. കൊവിഡ് രോഗത്തിന് ശരിയായ മരുന്ന് ലഭിക്കുന്നത് വരെ ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും കൃത്യമായ നിയമങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി
ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കിൽ സ്പെയിൻ, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയും എത്തുമായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി
കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി നേരത്ത പ്രഖ്യാപിച്ചിരുന്നു. ഹോട്ട്സ്പോട്ട് ഇല്ലാത്ത സ്ഥലങ്ങളില്‍ ഏപ്രില്‍ 20 ന് ശേഷം ചില ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.