കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പടിപടിയായി പിന്‍വലിക്കുമെന്ന് ഉദ്ദവ് താക്കറെ - Thackeray

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. വൈറസിന്‍റെ രണ്ടാം വരവ് തടയാനുദ്ദേശിച്ചാകും നിയന്ത്രണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര  ഉദ്ദവ് താക്കറെ  ലോക്ക്ഡൗണ്‍  കൊവിഡ് വ്യാപനം  Lockdown  Thackeray  stepwise manner
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പടിപടിയായി പിന്‍വലിക്കുമെന്ന് ഉദ്ദവ് താക്കറെ

By

Published : Aug 16, 2020, 5:39 PM IST

മുംബൈ:മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പടിപടിയായി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. വൈറസിന്‍റെ രണ്ടാം വരവ് തടയാനുദ്ദേശിച്ചാകും നിയന്ത്രണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വരെ 5,84,754 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 19749 പേര്‍ മരിച്ചു. കൊവിഡ് നിയന്ത്രണത്തിനായി രൂപീകരിച്ച ടാസ്ക് ഫോഴ്സിലെ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ വൈറസിന്‍റെ രണ്ടാ വരവ് ആഗ്രഹിക്കുന്നില്ല. 'മിഷന്‍ ബിഗിന്‍ എഗൈന്‍' പദ്ധതിയുടെ ഭാഗമായി പടിപടിയായി മാത്രമെ നിയന്ത്രണം പിന്‍വലിക്കു എന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിച്ചു കഴിഞ്ഞു. മഴക്കാല രോഗങ്ങളും പെരുകുകയാണ്. ഇക്കാര്യവും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details