ലോക്ക് ഡൗൺ; ഗംഗയും യമുനയും തെളിഞ്ഞൊഴുകുന്നു - ഗംഗാ നദി
മനുഷ്യന്‍റെ ഇടപെടൽ കുറഞ്ഞതോടെ നദികളുടെ ജലഗുണം വർധിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് ഗംഗയുടേയും യമുനയുടേയും ജലഗുണം വർധിച്ചതായി റിപ്പോർട്ടുകൾ. വ്യവസായ ശാലകൾ അടച്ചതോടെയാണ് ഗംഗയും യമുനയും തെളിഞ്ഞൊഴുകാൻ തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വായുമലിനീകരണം കുറഞ്ഞതായും നദികളിലെ ഓക്സിജന്‍റെ അളവ് വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഗംഗയുടെ പോഷക നദികളും തെളിഞ്ഞൊഴുകാൻ തുടങ്ങി. വ്യവസായശാലകൾ അടച്ചതും മനുഷ്യരുടെ പ്രവർത്തനങ്ങൾ കുറഞ്ഞതുമാണ് യമുന നദിയിൽ ജലഗുണം മെച്ചപ്പെടാൻ കാരണമായതെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) യമുന മോണിറ്ററിംഗ് കമ്മിറ്റിക്ക് (വൈഎംസി) സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.