ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾ മാത്രമല്ല മെഡിക്കൽ പ്രതിസന്ധി കൂടി സൃഷ്ടിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. "ലോക്ക് ഡൗണുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും കൊവിഡ് ഇതര രോഗികളെ അവഗണിക്കുന്നതിലുള്ള അപകടസാധ്യതയും" എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ലേഖനം ചൂണ്ടിക്കാട്ടിയാണ് ആനന്ദ് മഹീന്ദ്രയുടെ പരാമര്‍ശം.
ലോക്ക് ഡൗൺ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സൃഷ്‌ടിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ - ആനന്ദ് മഹീന്ദ്ര
ആശുപത്രി സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു
ലോക്ക് ഡൗൺ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സൃഷ്‌ടിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ
കൊവിഡ് വൈറസ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആശുപത്രി സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഓക്സിജൻ ലൈനുകളുള്ള താല്‍കാലിക ആശുപത്രി ബെഡുകൾ സജ്ജമാക്കണം. സൈന്യത്തിന് ഇതിൽ വലിയ വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.