കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ പരിശോധനകള്‍ മികച്ചതാക്കണമെന്ന് അഖിലേഷ് യാദവ് - കൊവിഡ്‌ പരിശോധനകള്‍

രാജ്യത്തെ കൊവിഡ്‌ പരിശോധന മികച്ച രീതിയിലാക്കണം. അല്ലാതെ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ അര്‍ഥമില്ലെന്നും അഖിലേഷ് യാദവ്

Lockdown extension meaningful if COVID-19 testing is intensified: Akhilesh  കൊവിഡ്‌ പരിശോധനകള്‍ മികച്ചതാക്കിയാലെ ലോക്‌ഡൗണ്‍ നീട്ടുന്നതില്‍ അർത്ഥമുണ്ടാകുയെന്ന് അഖിലേഷ്‌ യാദവ്  അഖിലേഷ്‌ യാദവ്  കൊവിഡ്‌ പരിശോധനകള്‍  ലോക്‌ഡൗണ്‍
കൊവിഡ്‌ പരിശോധനകള്‍ മികച്ചതാക്കിയാലെ ലോക്‌ഡൗണ്‍ നീട്ടുന്നതില്‍ അർത്ഥമുണ്ടാകുയെന്ന് അഖിലേഷ്‌ യാദവ്

By

Published : Apr 12, 2020, 7:17 PM IST

ലക്‌നൗ: കൊവിഡ്‌ പരിശോധനകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ലോക്‌ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമുണ്ടാകൂവെന്ന് എസ്‌പി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്. ലോക്‌ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കണം. ബാങ്കുകളുമായി ചേര്‍ന്ന് ഗ്രാമീണതലത്തില്‍ സാമ്പത്തിക പ്രതിന്ധി മറികടക്കണമെന്നും അഖിലേഷ്‌ യാദവ് ട്വീറ്റ് ചെയ്‌തു.

അതിനിടെ ഹെല്‍പ്പ് ലൈന്‍ നമ്പറായിരുന്ന 100 മാറ്റി 112 ആക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം പരിഹസിച്ചു. നമ്പര്‍ മാറ്റിയാലും താന്‍ നേതൃത്വത്വം നല്‍കിയ സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി കൊണ്ടുവന്നതെന്ന സംതൃപ്‌തിയുണ്ടെന്നും അഖിലേഷ്‌ യാദവ് പറഞ്ഞു.

ABOUT THE AUTHOR

...view details