ബെംഗളൂരു: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായവര്‍ക്ക് 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. 11 ശതമാനം എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ചെറുകിട, ഇടത്തരം സംരംഭകള്‍, കര്‍ഷകര്‍, നെയ്ത്തുകാര്‍, പുഷ്പകൃഷി ചെയ്യുന്നവര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ അലക്കുകാര്‍ തുടങ്ങിയവരെ ലക്ഷ്യം വച്ചാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
1610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണ്ണാടക - കര്‍ഷകര്‍
11 ശതമാനം എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ചെറുകിട, ഇടത്തരം സംരംഭകള്‍, കര്‍ഷകര്‍, നെയ്ത്തുകാര്‍, പുഷ്പകൃഷി ചെയ്യുന്നവര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ അലക്കുകാര്‍ തുടങ്ങിയവരെ ലക്ഷ്യം വച്ചാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുഷ്പ കൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ബര്‍മാര്‍ക്കും അലക്കുതൊഴിലാളികള്‍ക്കും 5,000 രൂപ വീതം ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കും. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും 5,000 രൂപവീതമാകും ലഭിക്കുക. കൊവിഡ് കര്‍ഷകരെ മാത്രമല്ല, നഗരപ്രദേശങ്ങളില്‍ സേവനമനുഷ്ടിക്കുന്ന അലക്കുകാര്‍, ബാര്‍ബര്‍മാര്‍ എന്നിവരേയും ബാധിച്ചുവെന്ന് യെദ്യൂരപ്പ പറഞ്ഞു. 60,000 അലക്കുകാര്‍ക്കും, 2,30,000 ബാര്‍ബര്‍മാര്‍ക്കും 5000 രൂപ വീതം ലഭിക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു.
നിര്‍മാണ തൊഴിലാളികള്‍ക്ക് നേരത്തെ ലഭിച്ച 2,000 രൂപക്ക് പുറമെ 3,000 രൂപകൂടി നല്‍കും. കൈത്തറി തൊഴിലാളികള്‍ക്ക് 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതിതള്ളും. വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകള്‍ രണ്ടു മാസത്തേക്ക് മാറ്റിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു