നാലാം ഘട്ട ലോക്ക് ഡൗണ്‍; പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും വീടിന് പുറത്തിറങ്ങാന്‍ പാടില്ല
മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍
ന്യൂഡല്‍ഹി: തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കുന്ന നാലാം ഘട്ട ലോക്ക് ഡൗണില്‍ റിവേഴ്‌സ് ക്വാറന്‍റൈന്‍ സംവിധാനം. നാലാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് 65 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ തുടങ്ങിയവര്‍ മെയ് 31 വരെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് മാത്രം ആളുകള്‍ക്ക് പുറത്തിറങ്ങാം. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാക്കിയതായും നിര്‍ദേശത്തില്‍ പറഞ്ഞു. മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍.