ഉത്തരാഖണ്ഡ്: ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ശക്തമാക്കാനാണ് നീക്കമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. കേന്ദ്ര സേനയുടെ സഹായത്തോടെ കൂടുതല്‍ ശക്തമായി ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനം.
ലോക്ക് ഡൗണ്‍ ലംഘനം തടയാന്‍ ദേശീയ സുരക്ഷാ നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ശക്തമാക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. കേന്ദ്ര സേനയുടെ സഹായത്തോടെ കൂടുതല്‍ ശക്തമായി ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനം
ദേശീയ സുരക്ഷാ നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
ഹല്‍ദാവാനി, രുദ്രാപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നത് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇത് തിരുത്താനാണ് സംസ്ഥാന പൊലീസിന്‍റെ നീക്കം. മാത്രമല്ല കൊവിഡ്-19 മായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങളും സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.