കേരളം

kerala

ETV Bharat / bharat

സഹരാൻപൂർ മദ്യം ദുരന്തം: പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് - ഗതാഗതം

ഭർത്താക്കൻമാർ മരിച്ച സ്ത്രീകൾക്ക് സർക്കാർ ജോലി നൽകണമെന്നും മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്നതുമാണ് മുഖ്യാവശ്യം

hooch

By

Published : Feb 10, 2019, 10:54 PM IST

വ്യാജ മദ്യം ദുരന്തത്തെ തുടർന്ന് എഴുപതിലധികം പേർ മരിക്കാനിടയായ സംഭവത്തിൽ തദ്ദേശവാസികൾ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തി. സഹരാൻപൂരിലെ കൊൽക്കി ഗ്രാമത്തിലെ ജനങ്ങളാണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്. മരിച്ചവരുടെ ഭാര്യമാർക്ക് ജോലിയും മക്കൾക്ക് സൗജന്യ വിദ്യഭ്യാസവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം.

ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി 70 പേരുടെ ജീവൻ കവർന്ന വ്യാജ മദ്യ ദുരന്തത്തെ തുടർന്ന് പരിസര പ്രദേശങ്ങളിലും സംസ്ഥാനത്തുമുള്ള എല്ലാ അനധികൃത മദ്യ വിൽപ്പനക്കാരെയും പിടിക്കൂടാനുള്ള പരിശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പ്രതിഷേധക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വ്യാജമദ്യ ദുരന്തത്തില്‍ എഴുപതിലേറെ പേര്‍ മരിച്ച സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്സൈസ് ഓഫീസർ, ജില്ലാ എക്സൈസ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തു. കേസിൽ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരിച്ചവർക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവർക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് 50,000 രൂപ വീതവും സഹായധനം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തർപ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details