ന്യൂഡൽഹി: പ്രാദേശിക വ്യത്യാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് സീതാരാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സീതാറാം യെച്ചൂരി - മമതാ ബാനർജി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
![പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സീതാറാം യെച്ചൂരി CAA stir MAmata BAnerjee Sitaram Yechury Opposition meetings AntiCAA campaign സീതാറാം യെച്ചൂരി മമതാ ബാനർജി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5661051-843-5661051-1578646709624.jpg)
ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ സംരക്ഷണത്തിനായി ആർഎസ്‌എസ്, ബിജെപിയുടെ അക്രമങ്ങൾക്കെതിരെയാകണം പോരാട്ടം. ഇതിനായി പ്രാദേശിക വ്യാത്യാസവും വൈരാഗ്യങ്ങളും മാറ്റിവയ്ക്കണെമെന്നും യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പശ്ചിമ ബംഗാൾ നിയമസഭയിൽ പാസാക്കാത്തതിൽ യെച്ചൂരി വിമർശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി നിലപാടെടുത്തിരുന്നു. ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിൽ കോൺഗ്രസും ഇടതുപക്ഷവും സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടെന്ന് ആരോപണം ഉന്നയിച്ചായിരുന്നു മമതയുടെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും താൻ ഒറ്റയ്ക്ക് പോരാടുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കി.