ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു - റാഞ്ചി
ലത്തേഹറിലെ ബാർവാഡി ബ്ലോക്കിലാണ് സംഭവം നടന്നത്.
ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
റാഞ്ചി:ജാർഖണ്ഡിലെ പ്രാദേശിക ബിജെപി നേതാവ് ജയവർധൻ സിങ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ലത്തേഹറിലെ ബാർവാഡി ബ്ലോക്കിലാണ് സംഭവം. ആയുധധാരികളായ രണ്ട് പേർ ജയവർധൻ സിങിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശവാസികൾ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.