കേരളം

kerala

ETV Bharat / bharat

ബാബ്റി മസ്ജിദ് തകർത്ത കേസ്; വിധി ഹൃദയപൂർവം സ്വഗതം ചെയ്യുന്നുവെന്ന് അദ്വാനി - മുതിർന്ന ബിജെപി നേതാവ് എൽ. കെ അദ്വാനി

രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള തൻ്റെയും ബിജെപിയുടെ വിശ്വാസവും പ്രതിബദ്ധതയും ഈ വിധിയിൽ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

By

Published : Sep 30, 2020, 3:19 PM IST

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള പ്രത്യേക സിബിഐ കോടതി വിധി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള തൻ്റെയും ബിജെപിയുടെ വിശ്വാസവും പ്രതിബദ്ധതയും ഈ വിധിയിൽ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് അദ്ദേഹത്തെ വീട്ടിൽ പോയി അഭിനന്ദനം അറിയിച്ചു. മസ്ജിദ് തകർത്തത് ആസൂത്രിതമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിയിൽ പറഞ്ഞത്. കേസിൽ 49 പേരെയാണ് പ്രതി ചേർത്തത്. ഇതിൽ 17 പേർ മരിച്ചു. എൽ.കെ അദ്വാനി വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടിയിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details