ബിഹാർ തെരഞ്ഞെടുപ്പിൽ എൽജെപി മത്സരിക്കുമെന്ന് സാംബിത് പത്ര - LJP contesting Bihar assembly polls
ബിജെപിക്ക് മറ്റ് ടീമുകളില്ലെന്നും ജെഡിയു, ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ഇൻസാൻ പാർട്ടി എന്നിവരുമായി സഖ്യത്തിൽ മാത്രമാണ് തെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (എൽജെപി) മത്സരിക്കുമെന്ന് ബിജെപി നേതാവ് സാംബിത് പത്ര. ജനാധിപത്യത്തിനും വികസനത്തിനും സ്ഥിരതയ്ക്കുമായാണ് ബിഹാറിൽ ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് മറ്റ് ടീമുകളില്ലെന്നും ജെഡിയു, ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ് ഇൻസാൻ പാർട്ടി എന്നിവരുമായി സഖ്യത്തിൽ മാത്രമാണ് തെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വത്തിന്‍റെ പേരുകൾ എടുത്ത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പസ്വാനോട് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.