കേരളം

kerala

ETV Bharat / bharat

#പ്രധാന പ്രഖ്യാപനങ്ങള്‍ - കടലാസ് രഹിത ബജറ്റ്

budget live  ഇന്ന് കേന്ദ്ര ബജറ്റ്  കേന്ദ്ര ബജറ്റ്  നമന്ത്രി നിര്‍മല സീതാരാമന്‍  live- updates  nirmala sithraman third union budget
പ്രതിസന്ധിക്കൾക്കിടെ ഇന്ന് കേന്ദ്ര ബജറ്റ്

By

Published : Feb 1, 2021, 9:10 AM IST

Updated : Feb 1, 2021, 6:03 PM IST

13:03 February 01

ബജറ്റ് അവതരണം പൂ‍ർത്തിയായി

ബജറ്റ് അവതരണം പൂ‍ർത്തിയായി

ബജറ്റ് അവതരണം പൂ‍ർത്തിയാക്കി. ലോക്സഭ പിരിഞ്ഞു.

13:01 February 01

സ്വർണത്തിന്‍റെയും വെള്ളിയുടേയും കസ്റ്റംസ് നികുതി കുറച്ചു

സ്വർണത്തിന്‍റെയും വെള്ളിയുടേയും കസ്റ്റംസ് നികുതി കുറച്ചു

സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി നികുതി കുറച്ചു. ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും. അംസസ്കൃത ചെമ്പിൻ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു. ചിലയിനം ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.

13:00 February 01

ആശ്വാസമായി നികുതി സമ്പ്രാദയം

ബജറ്റില്‍ നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കി നിര്‍മല സീതാരാമൻ.  ആദായനികുതി തർക്കം പരിഹരിക്കാൻ പ്രത്യേക സമിതി. നികുതി പുനഃപരിശോധിക്കാനുളള സമയപരിധി ആറിൽ നിന്ന് മൂന്ന് വർഷമായി കുറച്ചു. പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി.

12:41 February 01

ചെറുകിട ഇടത്തര വ്യവസായ മേഖലക്ക് 15700 കോടി

കേന്ദ്ര ബജറ്റില്‍ ചെറുകിട ഇടത്തര വ്യവസായ മേഖലക്ക് കൂടുതല്‍ ഊന്നല്‍. 15700 കോടി രൂപ അനുവദിച്ചു. രണ്ട് കോടി വരെ മുതല്‍മുടക്കുള്ളവ ചെറു കമ്പനികളായി കണക്കാക്കും.

12:37 February 01

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ അടുത്ത വർഷത്തോടെ പൂർത്തിയാകും

ബിപിസിൽ, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.

12:34 February 01

മുതിർന്ന പൗരൻമാർക്ക് നികുതിയിളവ്

മുതിർന്ന പൗരൻമാർക്ക് നികുതിയിളവ്

പെൻഷനും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിയിൽ നിന്നും ഒഴിവാക്കി.

12:31 February 01

അസമിനും പശ്ചിമബംഗാളിനും പ്രത്യേക പദ്ധതികൾ

അസമിലെയും പശ്ചിമബംഗാളിലെയും തോട്ടം തൊഴിലാളികൾക്കായി ആയിരം കോടി അനുവദിച്ചു. ഇരുസംസ്ഥാനങ്ങളിലേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

12:27 February 01

പോർച്ചുഗീസ് വിമോചനത്തിൻ്റെ വാർഷികാഘോഷത്തിന് ഗോവയ്ക്ക് 300 കോടി

പോർച്ചുഗീസ് വിമോചനത്തിൻ്റെ വാർഷികാഘോഷത്തിന് ഗോവയ്ക്ക് 300 കോടി

പോർച്ചുഗലിൽ നിന്നും സ്വാതന്ത്ര്യം നേടിയതിൻ്റെ അൻപതാം വാർഷികം ആഘോഷിക്കാൻ ഗോവയ്ക്ക് പ്രത്യേക ഫണ്ട്.  ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി. ഡിജിറ്റൽ പണമിടപാടുകൾ പ്രൊത്സാഹിപ്പിക്കാൻ 1500 കോടിയുടെ പദ്ധതി. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പായി. ഏകലവ്യ സ്കൂളുകൾക്ക് നാൽപത് കോടി സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടി.

12:26 February 01

സെൻസസ് നടപടികൾ ഈ വർഷം ആരംഭിക്കും

കൊവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ ഈ വർഷം തുടങ്ങും. സെൻസസ് നടക്കുക ഡിജിറ്റൽ മോഡലിൽ. ആദ്യ ഡിജിറ്റൽ സെൻസസിന് 3758 കോടി രൂപ അനുവദി

12:22 February 01

മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം

എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പ് വരുത്തും. സ്‌ത്രീകൾക്ക് എല്ലാ മേഖലയിലും തൊഴിൽ അവസരം ഉറപ്പ് വരുത്തും. നൈറ്റ് ഷിഫ്റ്റിന് പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തും.

12:15 February 01

വിദ്യാഭ്യാസ മേഖലയിൽ യുഎഇ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിക്കും

വിദ്യാഭ്യാസ മേഖലയിൽ യുഎഇ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിക്കും

പൊതുസ്വകാര്യ പങ്കാളിത്തതോടെ നൂറ് സൈനിക സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കും. ലഡാക്കിൽ ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല സ്ഥാപിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി 15000 സ്കൂളുകൾ നവീകരിക്കും. രാജ്യത്തെ സംസ്ഥാനങ്ങളെയും സ്വകാര്യമേഖലയെയും സഹകരിപ്പിച്ച് 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി 15000 സ്‌കൂളുകള്‍ നവീകരിക്കും

12:09 February 01

പ്രധാന തുറമുഖം വികസപ്പിക്കുമെന്ന് പ്രഖ്യാപനം

കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കും.

12:06 February 01

കർഷകരുടെ ക്ഷേമമാണ് സർക്കാരിന്‍റെ ലക്ഷ്യം

കാർഷിക മേഖലയ്ക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ.  വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുമ്പോട്ട് പോകും. സംഭരണത്തിന്‍റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടും. ഗോതമ്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും

12:04 February 01

ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടി രൂപയുടെ വരുമാനം

ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും. ഊർജ്ജമേഖലയ്ക്ക് 3.05 ലക്ഷം കോടി വകയിരുത്തി. യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കും. റെയിൽവേയ്ക്ക് 1.10 കോടി രൂപ വികസനപദ്ധതികൾക്കും. 1.7 ലക്ഷം കോടി വികസന പ്രവർത്തനങ്ങൾക്ക്

12:03 February 01

ശുദ്ധജല പദ്ധതിക്ക് 207000 കോടിയുടെ പാക്കേജ്

ശുദ്ധജല പദ്ധതിക്ക് 207000 കോടിയുടെ പാക്കേജ്. വായുമലിനീകരണം തടയാന്‍ 2217 കോടി.സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടി രൂപയുടെ അധികം സഹായം.

12:02 February 01

ഊര്‍ജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി

ഊര്‍ജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപി മോഡല്‍. വാതക വിതണ ശൃംഖലയില്‍ നൂറ് ജില്ലകള്‍കൂടി. സര്‍ക്കാര്‍ ബസുകള്‍ക്ക് 18000 കോടി

12:01 February 01

പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യാൻ പുതിയ കമ്പനി

പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കമ്പനികൾ രൂപീകരിക്കും അസറ്റ് റീകണ്സ്ട്രഷൻ കമ്പനിയും അസറ്റ് മാനേജ്മെന്‍റ് കമ്പനിയും നിലവിൽ വരും.

12:01 February 01

എൽഐസി ഓഹരി വിറ്റഴിക്കൽ അടുത്ത സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കും

രണ്ടാം നിര-മൂന്നാം നിര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികളെ ഏൽപിക്കും. രണ്ട് പൊതുമേഖല ബാങ്കുകളിലെ ഓഹരികളും വിറ്റൊഴിയും

11:52 February 01

തുറമുഖങ്ങളിൽ പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കും

ഇൻഷുറൻസ് രംഗത്തും വിദേശനിക്ഷേപം. രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും. ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ പദ്ധതി. സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം. ഇൻഷ്വറൻസ് മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കും

11:51 February 01

വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിക്കും

വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി. സ്വകാര്യ വാഹനങ്ങളുടെ പരമാവധി ഉപയോഗ കാലാവധി 20 വര്‍ഷം. വാണിജ്യ  വാഹനങ്ങളുടെ കാലാവധി 15 വര്‍ഷം.

11:50 February 01

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനം ആയി ഉയര്‍ത്തി

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനം ആയി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനം.

11:49 February 01

റെയില്‍വേക്ക് 1.10ലക്ഷം കോടി

റെയില്‍വേക്ക് 1.10ലക്ഷം കോടിയുടെ പ്രഖ്യാപനം. മൂലധന ചെലവിനായി 5.54 ലക്ഷം കോടി. തമിഴ്നാടിന് 1.03 ലക്ഷം കോടി

11:45 February 01

വിവിധ മെട്രോകൾക്ക് കേന്ദ്രവിഹിതം പ്രഖ്യാപിച്ചു

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ 180 കിലോമീറ്റർ ദൂരത്തിനായി 63246 കോടി. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി. നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി.

11:43 February 01

കൊച്ചി മെട്രോയ്ക്ക് 1957 കോടി

കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു

11:41 February 01

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് നിർണായക സഹായം

1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ. തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപ.

11:38 February 01

ദേശീയ പാതാ വികസനം കേരളത്തിന് 65000 കോടി രൂപ അനുവദിച്ച് ബജറ്റിൽ പ്രഖ്യാപനം

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് നിർണായക സഹായം

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രഖ്യാപനം. കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി. 25000 കോടി രൂപ ബംഗാളിനും അനുവദിച്ചു.

11:29 February 01

ശുചിത്വത്തിന് പ്രത്യേകം പദ്ധതികൾ

മലിനീകരണം തടയാനും മാലിന്യ സംസ്കരണത്തിനും നടപടി. മലിനീകരണം തടയാൻ 42 നഗര കേന്ദ്രങ്ങളിൽ 2217 കോടിയുടെ പദ്ധതി. ജല ജീവന്‍ മിഷന് 2.87 ലക്ഷം കോടി. നഗരശുചീകരണ മിഷന് 1.41 ലക്ഷം കോടി

11:27 February 01

കൊവിഡ് വാക്സിനായി 35000 കോടി

കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കും.രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കും. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.

11:25 February 01

ആത്മനിർഭർ പാക്കേജ് മിനി ബജറ്റുകളെ പോലെ ഗുണം ചെയ്തു

മുമ്പ് ഇല്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത് ഡിജിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു

11:24 February 01

നൂറ് രാജ്യങ്ങൾക്ക് വേണ്ട വാക്സിൻ ഇന്ത്യ ഉത്പാദിപ്പിക്കും

 കൊവിഡ് വാക്സിൻ വികസനം രാജ്യത്തിൻ്റെ നേട്ടം, ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കും

11:21 February 01

കൊവിഡ് വാക്സിന്‍ വികസിപ്പിച്ച ശാസ്‌ത്രജ്ഞര്‍ക്ക് നന്ദി പറഞ്ഞ് നിര്‍മല സീതാരാമന്‍

കൊവിഡ് വാക്സിന്‍ വികസിപ്പിച്ച ശാസ്‌ത്രജ്ഞര്‍ക്ക് നന്ദി പറഞ്ഞ് നിര്‍മല സീതാരാമന്‍. കൊവിഡിനെതിരായ പോരാട്ടം തുടരും

ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ തുക അനുവധിക്കും. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും

ആരോഗ്യ മേഖലയ്‌ക്ക് 64,180 കോടി രൂപയുടെ പാക്കേജ്.  കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും. 

80കോടി ആളുകള്‍ക്ക് സൗജന്യം ഭക്ഷ്യധാന്യം നല്‍കാനായെന്നും ധനമന്ത്രി.

11:19 February 01

പുതിയ ആരോഗ്യപാക്കേജ് പ്രഖ്യാപിച്ചു

ആരോഗ്യമേഖലയിൽ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി

11:12 February 01

ആരോഗ്യമേഖലയില്‍ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. രണ്ട്  കൊവിഡ് വാക്സിൻ കൂടി ഉടൻ വിപണിയിലെത്തും. കൊവിഡ് വാക്സിൻ. പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. അസാധാരണ സാഹചര്യത്തിലെ ബജറ്റെന്ന് ധനമന്ത്രി

11:09 February 01

ബജറ്റ് അവതരണം പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി

പ്രതിഷേധിച്ച് പഞ്ചാബ് എംപിമാർ

ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി. ലോക്ക് ഡൗൺ കാലത്തെ കേന്ദ്ര സർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായമായി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മ നിർഭർ ഭാരത് സഹായിച്ചു.

11:00 February 01

ബജറ്റ് അവതരണം തുടങ്ങി

ബജറ്റ് അവതരണം തുടങ്ങി

പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ.

10:52 February 01

പ്രതിഷേധിച്ച് പഞ്ചാബ് എംപിമാർ

ബജറ്റ് അവതരണ യോഗത്തിൽ പ്രതിഷേധമറിയിച്ച് പഞ്ചാബിൽ നിന്നുള്ള എംപിമാർ. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ജസ്ബീർ സിംഗ് ഗിൽ, ഗുർജിത് സിംഗ് ഓജ്‌ല എന്നി എംപിമാർ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പാർലമെന്‍റിൽ എത്തിയത്.

10:49 February 01

ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

2021ലെ ബജറ്റിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭായോഗം. 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള പാർലമെൻ്റിലെത്തി.

10:43 February 01

നരേന്ദ്ര മോദി പാർലമെന്‍റിൽ എത്തി

നരേന്ദ്ര മോദി പാർലമെന്‍റിൽ എത്തി

യൂണിയൻ ബജറ്റിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ എത്തി

10:28 February 01

കേന്ദ്രമന്ത്രിമാർ പാർലമെന്‍റിൽ

ധനമന്ത്രി നിർമ്മല സീതാരാമൻ, ധനകാര്യ ധനകാര്യ അനുരാഗ് താക്കൂർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ തുടങ്ങിയവർ പാർലമെന്‍റിൽ എത്തി.

10:26 February 01

സെൻസെക്സിൽ ഉയർച്ച

യൂണിയൻ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ സെൻസെക്സിൽ ഉയർച്ച. വ്യാപാരം തുടങ്ങി ആദ്യമണിക്കൂറിൽ 401.77 ഉയർന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ സെൻസെക്സ് 46,687.54 എത്തി.

10:25 February 01

കേന്ദ്രമന്ത്രിസഭായോഗം ആരംഭിച്ചു

2021ലെ ബജറ്റിന് അംഗീകാരം നൽകാനായി കേന്ദ്രമന്ത്രിസഭായോഗം ചേരുന്നു

10:11 February 01

ആദ്യ പേപ്പർ രഹിത ബജറ്റ്

ആദ്യ പേപ്പർ രഹിത ബജറ്റ് ഇന്ന്. ഇന്ത്യൻ നിർമിത ടാബ്‌ലെറ്റ് ഉപയോഗിക്കും. നിർമലാ സീതാരാമന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണം അൽപസമയത്തിനകം ആരംഭിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റാകുമെന്ന് ധനമന്ത്രി.

10:07 February 01

ധനമന്ത്രി പാർലമെന്‍റിൽ

ധനമന്ത്രി പാർലമെന്‍റിൽ എത്തി. ബജറ്റിന് മുമ്പുള്ള കേന്ദ്രമന്തിസഭായോഗം അൽപസമയത്തിനകം. 

09:55 February 01

ബജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തി

ധനമന്ത്രി രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് രാഷ്ട്രപതിയുമായുള്ള കൂടികാഴ്ച. ബജറ്റിന് മുമ്പ് മന്ത്രിസഭായോഗം ചേരും. ബജറ്റ് പകർപ്പിന്‍റെ വിതരണം ഡിജിറ്റലായി.

09:47 February 01

ധനമന്ത്രി മാധ്യമങ്ങളോട്

  • ലോക സമ്പദ്ഘടനയ്ക്ക് എഞ്ചിനായായി മാറും
  • അടിസ്ഥാന മേഖലയ്ക്ക് കൂടുതൽ സഹായം
  • വളർച്ച തിരികെ എത്തിക്കൽ ലക്ഷ്യം
  • ഉൾപ്രദേശങ്ങളിൽ കണക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം കാണും
  • വ്യക്തികളുടെ കൈയ്യിലേക്ക് കൂടുതൽ പണം എത്തിക്കൽ
  • വർക്ക് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കമ്പനികളുടെ സഹായം

09:38 February 01

ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതം: കേന്ദ്രധനകാര്യ സഹമന്ത്രി

ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരി വിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും പരിഗണന നല്‍കും.

09:21 February 01

ഡിജിറ്റൽ ബജറ്റ്

ധനമന്ത്രിയുടെ കൈയിലുള്ളത് ഐ പാഡ്

ധനമന്ത്രിയുടെ കൈയിലുള്ളത് ടാബ്

09:17 February 01

ജനങ്ങളുടെ പ്രതീക്ഷിക്കൊത്ത ബജറ്റെന്ന് ധനമന്ത്രി

ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി. ബജറ്റിന് മുമ്പുള്ള കേന്ദ്രമന്ത്രിസഭായോഗം പത്തേ കാലിന് നടക്കും. ജനങ്ങളുടെ പ്രതീക്ഷിക്കൊത്ത ബജറ്റെന്ന് ധനമന്ത്രി. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യത.

09:05 February 01

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേർത്ത് ബ്ലോക്കിലെത്തി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേർത്ത് ബ്ലോക്കിലെത്തി. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ബജറ്റാകുമെന്ന് നിർമല സീതാരാമൻ. 'യൂണിയൻ ബജറ്റ്' എന്ന മൊബൈൽ ആപ്പ് വഴി ബജറ്റിന്‍റെ പ്രസംഗവും മറ്റ് രേഖകളും ലഭിക്കും. 

06:50 February 01

കേന്ദ്ര ധനമന്ത്രി നിർമല സീതാരമൻ ബജറ്റ് അവതരിപ്പിക്കുന്നു

കൊവിഡ് പ്രതിസന്ധിക്കും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭ യോഗം ചേരും. 11മണിക്ക് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിക്കും. 

ആരോഗ്യമേഖല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൽ, ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ തുടങ്ങിയവക്ക് ബജറ്റിൽ ഊന്നൽ ലഭിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിൽ ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതകളുണ്ട്.

Last Updated : Feb 1, 2021, 6:03 PM IST

ABOUT THE AUTHOR

...view details