ബിഹാറില്‍ മിന്നലേറ്റ് ഒമ്പത് പേര്‍ മരിച്ചു - ദിയാര
ദിയാര പ്രദേശത്തെ ഭൂമി അളക്കാൻ പോയവരാണ് മിന്നലേറ്റ് മരിച്ചത്
ബീഹാറിൽ ഒമ്പത് പേർ മിന്നലേറ്റ് മരിച്ചു
പട്‌ന: ബിഹാറിലെ ചാപ്രയിൽ ഒമ്പത് പേർ മിന്നലേറ്റ് മരിച്ചു. ദിയാര പ്രദേശത്തെ ഭൂമി അളക്കാൻ പോയവർ കനത്ത മഴയിൽ പെടുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ ജില്ലാ ഭരണകൂടം പരിക്കേറ്റവരെ ആശിപത്രിയിലെത്തിച്ചു. മിന്നലും ഇടിയും ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും അധികൃതര്‍ അറിയിച്ചു.