ലക്നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 32 പേർ മരിച്ചു. 13 പേർക്ക് പരിക്ക്. യുപിയിലെ കാൻപൂർ, ഫതേപൂർ, ഝാൻസി, ഝലൗൻ, ഹമീർപൂർ എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശനിയാഴ്ചയും ഇടിമിന്നലേറ്റ് ഒരാൾ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 32 മരണം - ഇടിമിന്നലേറ്റ് 32 പേർ മരിച്ചു
മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനമായി നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു
Lightning Strike
മരിച്ചവരുടെ കുടുംബത്തിന് ആശ്വാസധനമായി നാല് ലക്ഷം രൂപ പ്രഖ്യാപിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.