റായ്‌പൂര്‍:ഛത്തീസ്‌ഗഢിലെ ബൽറാംപൂർ ജില്ലയില്‍ ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു. ഇവരില്‍ ഒരാളുടെ പിതാവിന് പരിക്കേറ്റു. മുര്‍ക്കല്‍ ഗ്രാമത്തില്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. രാജേഷ് കുഷ്വാര (35) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ മകൻ ശിവം (12), അനന്തരവൻ അക്ഷ്യ (13) എന്നിവരാണ് മരിച്ചത്.
ഛത്തീസ്‌ഗഢില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം - ഇടിമിന്നലേറ്റ് മരണം
ബൽറാംപൂർ ജില്ലയിലെ മുര്‍ക്കല്‍ ഗ്രാമത്തില്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം
![ഛത്തീസ്‌ഗഢില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം lightning strike Chhattisgarh lightning strike in Chhattisgarh ഛത്തീസ്‌ഗഢ് ഇടിമിന്നലേറ്റ് മരണം ഇടിമിന്നല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7528015-784-7528015-1591610521851.jpg)
ഛത്തീസ്‌ഗഢില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം
ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ മര ചുവട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നെന്ന് ബസന്ത്പൂർ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. കുട്ടികൾ രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.