ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു - 12 പേർക്ക് പരിക്ക്
ഭീംപുര പ്രദേശത്തെ രാംപൂർ മഡായ് ഗ്രാമ നിവാസിയായ കർഷകനും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. 12 പേർക്ക് പരിക്ക്
![ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു people in UP Lightning kills three people രാംപൂർ മഡായ് ഗ്രാമ നിവാസി കർഷകനും രണ്ട് സ്ത്രീകളും 12 പേർക്ക് പരിക്ക് ഇടിമിന്നലിൽ മൂന്നുപേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:51:29:1593670889-lightning-0207newsroom-1593669666-915.jpg)
ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
ലക്‌നൗ:ഉത്തർപ്രദേശിലെ സിക്കന്ദർപൂർ, ഭീംപുര പ്രദേശങ്ങളിലുണ്ടായ ഇടിമിന്നലിൽ മൂന്നുപേർ മരിച്ചു. ഭീംപുര പ്രദേശത്തെ രാംപൂർ മഡായ് ഗ്രാമ നിവാസിയായ കർഷകനും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. 12 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹജൗത്ത് ഗ്രാമത്തിലെ നാല് സ്ത്രീകൾക്കും ഇടിമിന്നലിൽ പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.