ഉത്തർപ്രദേശില്‍ ഇടിമിന്നലേറ്റ് മൂന്ന് മരണം - Lightning death
ശിവ് പൂജൻ പാല്‍, കമലേഷ് പാല്‍. വിനോദ് പാല്‍ എന്നിവരാണ് മരിച്ചത്
ഉത്തർപ്രദേശില്‍ ഇടിമിന്നലേറ്റ് മൂന്ന് മരണം
ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം. ശിവ് പൂജൻ പാല്‍(20), കമലേഷ് പാല്‍(12), വിനോദ് പാല്‍(എട്ട്) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ മൂന്നു പേരും കാട്ടിൽ കന്നുകാലികളെ മേയ്‌ക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.