പട്‌ന:ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബെഗുസാരായിയിൽ മൂന്ന് പേരും ഭഗൽപൂർ, മുൻഗെർ, കൈമൂർ, ജാമുയി എന്നിവിടങ്ങളിൽ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഇടിമിന്നലും കുറച്ച് ദിവസത്തേക്ക് കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം - ബിഹാര്‍
ബെഗുസാരായി, ഗൽപൂർ, മുൻഗെർ, കൈമൂർ, ജാമുയി എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്
ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം
അടുത്ത 12 മണിക്കൂറിനുള്ളിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.