പട്‌ന: ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ബെഗുസെരെയില്‍ നിന്നും ഏഴുപേരും, ബഗല്‍പൂര്‍, ബാങ്ക, മുങ്കര്‍, കെയ്‌മൂര്‍, ജമുയ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ബുധനാഴ്‌ച ആറ് ജില്ലകളിലായാണ് മരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാല്‍ ജാഗരൂകരായിരിക്കണമെന്നും ദുരന്ത നിവാരണ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്നും വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. പട്‌ന, ബോജ്‌പൂര്‍, വൈശാലി, നളന്ദ എന്നീ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു - മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം
ബുധനാഴ്‌ച ആറ് ജില്ലകളിലായാണ് മരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
![ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു Bihar lightening Lightning kills 12 people in Bihar CM announces ex-gratia relief ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം ബിഹാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7953411-356-7953411-1594276387524.jpg)
ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു
നേരത്തെ ജൂലായ് 4ന് ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 23 പേര്‍ മരിച്ചിരുന്നു. ജൂലായ് 3 ന് 13 പേരും സമാനമായി മരിച്ചിരുന്നു. ലക്ഷിസാറായില്‍ നിന്ന് രണ്ട് പേരും, ഗയ, ബങ്ക, സമസ്‌തിപൂര്‍, നളന്ദ, ജമുയ് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ജൂലായ് 2 നും 3 ജില്ലകളിലായി 6 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. നിരവധി പേര്‍ക്കാണ് കനത്ത മഴയിലും ഇടിമിന്നലിലും പരിക്കേറ്റത്.