കേരളം

kerala

ETV Bharat / bharat

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന് ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായ ലാന്‍റിങ്‌

ആദ്യമായാണ് നേവൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ‌സി‌എ) വിമാനവാഹിനിക്കപ്പലായ ഐ‌എൻ‌എസ് വിക്രമാദിത്യയിൽ ഇറങ്ങുന്നതെന്ന് ഇന്ത്യൻ നാവികസേന

Light Combat Aircraft  ലൈറ്റ് കോംബാറ്റ് വിമാനം  ഐഎൻഎസ് വിക്രമാദിത്യ  Light Combat Aircraft lands on INS Vikramaditya  ലൈറ്റ് കോംബാറ്റ് വിമാനം ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായ ലാന്‍റിങ്‌  ഇന്ത്യൻ നാവികസേന  indian navy
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന് ഐഎൻഎസ് വിക്രമാദിത്യയിൽ വിജയകരമായ ലാന്‍റിങ്‌

By

Published : Jan 11, 2020, 6:22 PM IST

ന്യൂഡൽഹി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൻ) എംകെ1 വിജയകരമായി ലാന്‍റ് ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് എൽ‌സി‌എ ലാന്‍റ് ചെയ്‌തത്. നാവികസേനാ മേധാവി ജയ്‌ദീപ് മൗലങ്കറാണ് ആദ്യ ലാന്‍റിങ് നടത്തിയത്. ആദ്യമായാണ് നേവൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ‌സി‌എ) വിമാനവാഹിനിക്കപ്പലായ ഐ‌എൻ‌എസ് വിക്രമാദിത്യയിൽ ഇറങ്ങുന്നതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.

ഇന്ത്യൻ നാവികസേനക്കായി ഇരട്ട എൻജിൻ ഡെക്ക് യുദ്ധക്കപ്പൽ നിർമിക്കാനുള്ള പുതിയൊരു പാതയ്‌ക്ക് ഇത് വഴിയൊരുക്കുമെന്ന് ഇന്ത്യൻ നാവികസേനാ വക്താവ് വിവേക് മദ്‌വാൾ പറഞ്ഞു. ഒരു അറസ്റ്റർ‌ വയറിന്‍റെ സഹായത്തോടെയാണ് ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ലാന്‍റ് ചെയ്‌തത്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് ഏജൻസി നാവികസേനയുമായി ചേർന്നാണ് ഈ യുദ്ധവിമാനം വികസിപ്പിച്ചത്.

ABOUT THE AUTHOR

...view details