ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി കാലഘട്ടം കണക്കിലെടുത്ത് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിച്ചു. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെതാണ് തീരുമാനം. പ്രീമിയം അടവുകള്‍ അടക്കേണ്ട അവസാന കാലാവധി മാര്‍ച്ച് മാസമായിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഒരു മാസത്തെ അധിക സമയം നേരത്തെ അനുവദിച്ചിരുന്നു. മുപ്പത് ദിവസത്തെ അധിക സമയത്തില്‍ പലിശയില്ലാതെ പ്രീമിയം അടവുകള്‍ അടക്കാന്‍ സാധിക്കും.
ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് 30 ദിവസത്തെ അധിക സമയം
കൊവിഡ് വ്യാപന കാലഘട്ടമായതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം അടക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിച്ചു.
ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് 30 ദിവസത്തെ അധിക സമയം
ഇത് കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സെറ്റില്‍മെന്‍റ് ഓപ്‌ഷനും അനുവദിച്ചിട്ടുള്ളതായി ഐആര്‍ഡിഎഐ സര്‍ക്കുലറില്‍ അറിയിച്ചു. ദൈനംദിന എൻഎവിയെ അടിസ്ഥാനമാക്കി ഫണ്ട് മൂല്യത്തിൽ തുടർച്ചയായി ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കമ്പനികള്‍ വ്യക്തമായി വിശദീകരിക്കുകയും പോളിസി ഉടമകളുടെ സമ്മതം വാങ്ങുകയും വേണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. 2020 മെയ് 31 വരെ കാലാവധി പൂർത്തിയാകുന്ന യൂണിറ്റ്-ലിങ്ക്‌ഡ് പോളിസികൾക്കാണ് ഇത് ബാധകമാവുക.