കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; നാല് സൈനികര്‍ക്ക് പരിക്കേറ്റു - രജൗരി സെക്ടര്‍
നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം.
കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; നാല് സൈനികര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍:ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കുഴിബോംബ് സ്ഫോടനം. നിയന്ത്രണ രേഖക്ക് സമീപം നൗഷേര സെക്ടറില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ലെഫ്റ്റനന്‍റ് ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.